2011, ഡിസംബർ 24, ശനിയാഴ്‌ച

ഉള്ളി ചമ്മന്തി


 

                                                                    വേണ്ട സാധനങ്ങള്‍
1 .  ചെറിയ ഉള്ളി  :     10  അല്ലി 
2.  വെളുത്തുള്ളി     :     10 അല്ലി 
3. വറ്റല്‍ മുളക്      :     10 
4. പുളി                 :    വളരെ കുറച്ച്

                                                              കടുക് വറുത്തു തളിക്കാന്‍ 
5. വെളിച്ചെണ്ണ     
6.കടുക്
7.ഉലുവ
8 . ചെറിയ ഉള്ളി അരിഞ്ഞത്‌  
9 . കറിവേപ്പില
10 . വറ്റല്‍മുളക്

                                                            ഉണ്ടാക്കുന്ന വിധം
വറ്റല്‍ മുളക്  ചെറുതായി ചൂടാക്കിയ ശേഷം നന്നായി അരച്ചെടുക്കുക . അതിന്റെ കൂടെ തന്നെ  വെളുത്തുള്ളി , ചെറിയ ഉള്ളി ഇവയും  നന്നായി അരച്ച്  ഒപ്പം പുളി കൂടി ചേര്‍ത്ത് അരച്ചെടുക്കുക...ആവശ്യത്തിനു വെള്ളവും ഉപ്പും  ചേര്‍ത്ത് അല്‍പ്പം കട്ടിക്ക്ക് തന്നെ മിക്സ്‌ ചെയ്തെടുക്കുക.

ചീനിച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചശേഷം അതില്‍ ചെറിയ ഉള്ളി അരിഞ്ഞത്‌ ,വറ്റല്‍മുളക്,ഉലുവ,കടുക്,കറിവേപ്പില ഇവ ചേര്‍ത്ത് കടുക് താളിച്ച ശേഷം അതിലേക്കു കലക്കിയ മിശ്രുതം ഒഴിക്കണം.. ആവശ്യത്തിനു ചൂടാക്കി തിളക്കാതെ നോക്ക്കുക..
ഇത് ദോശ, അപ്പം, കപ്പ അവിച്ചത് ഇതിനൊക്കെ നല്ലൊരു കറി ആണ്.


2011, നവംബർ 24, വ്യാഴാഴ്‌ച

ശ്രീജാസ് സ്പെഷ്യല്‍ കടല കറി

                                              വേണ്ട സാധനങ്ങള്‍
 
1 . ചുവന്ന കടല 
2 . ചെറിയ ഉള്ളി
3 . സവാള
4 . മുളകുപൊടി
5 . മല്ലിപ്പൊടി
6 . മഞ്ഞള്‍പ്പൊടി
7 . മസാലപ്പൊടി
8 . പാല്‍
9 . വറ്റല്‍ മുളക് , കടുക്, ഉലുവ, കറിവേപ്പില, വെളിച്ചെണ്ണ ( കടുക് തളിക്കുന്നതിനു വേണ്ടി )
 
                                             ഉണ്ടാക്കുന്ന വിധം
 
കടല 4 മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടുവച്ചു നന്നായി കുതിര്‍ക്കുക. അതിനു ശേഷം  വേവിച്ചു അതില്‍ ഒരു ചെറിയ ഭാഗം അരച്ചെടുക്കുക. ഈ അരപ്പും ബാക്കി കടലയും, ഉള്ളി, നുറുക്കിയ സവാള എന്നിവയും ചേര്‍ത്ത് നന്നായി ഒന്നുകൂടി വേവിക്കുക. ഇതിലേക്ക് മസാല ഒഴികെയുള്ള പൊടികള്‍ ഇട്ടു തിളപ്പിച്ചശേഷം പാല്‍ ഒഴിച്ച് അതിലേക്കു മസാല കൂടി ചേര്‍ക്കുക. തേങ്ങ പാലിനേക്കാള്‍ കവര്‍ പാല്‍ ആകും നല്ലത്.കൂട്ട് എല്ലാം നന്നായി യോജിച്ചുകഴിഞ്ഞാല്‍ കടുക് താളിച്ച്‌ ഇട്ടു ചൂടോടെ ഉപയോഗിക്കാം. കടല അരച്ച് ചേര്‍ക്കുന്നത് കാരണം നല്ല കട്ടിയുള്ള ഗ്രേവി ആകും .പുട്ട്,ചപ്പാത്തി,അപ്പം, എന്നിവയ്ക്ക് നല്ലാതാണ് ഈ കറി.